കാഴ്ചപ്പാടും ദൌത്യവും
കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട് (VISION)
നമുക്ക് കൈവരിക്കാം സുതാര്യതയോടെ പ്രകൃതി സൗഹൃദത്തിലൂന്നി ആധുനിക സാങ്കേതിക മികവിലൂടെ അതിവേഗ സേവന ജനസൗഹൃദ ഗ്രാമപഞ്ചായത്ത്
ദൗത്യം (MISSION)
2018-19 സാമ്പത്തിക വർഷത്തിൽ സമ്പൂർണ്ണ ഗുണമേന്മ സംവിധാനം കൂത്താളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിക്കൊണ്ട് ISO 9001:2015 കൈവരിക്കുകയും ആയത് കാലോചിതമായി പുതുക്കി നിലനിർത്തുകയും ചെയ്യുക.
ഗുണമേന്മ നയം
കൂത്താളി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ സമ്പൂർണ്ണ ഗുണമേന്മ സംവിധാനം നടപ്പിലാക്കിക്കൊണ്ടും ഗുണമേന്മ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ചുകൊണ്ടും പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി നൽകി അവരുടെ പരിപൂർണ്ണമായ സംതൃപ്തിയും ഗ്രാമപഞ്ചായത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിയും ഉറപ്പുവരുത്തി ഒരു ജനസൗഹൃദ ഗ്രാമപഞ്ചായത്തായി മാറുക എന്നതാണ് കൂത്താളി ഗ്രാമപഞ്ചായത്തിന്റെ നയം.
ഗുണമേന്മ ലക്ഷ്യങ്ങൾ
- ഗ്രാമപഞ്ചായത്ത് പൗരാവകാശ രേഖ പ്രകാരം നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കകം പൊതുജനങ്ങൾക്ക് സേവനം നൽകുക.
- ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതികൾക്ക് സർക്കാർ അനുവദിക്കുന്ന ഫണ്ട് 100% ചെലവഴിക്കൽ.
- ഗ്രാമപഞ്ചായത്തിന് ലഭിക്കേണ്ട മുഴുവൻ നികുതികളും ഫീസുകളും അതത് സാമ്പത്തിക വർഷം തന്നെ പിരിച്ചെടുക്കുക.
- പൊതുജന പരാതികൾക്ക് പരിഹാരം കാണുന്നതിന് 5 ദിവസത്തിനകം നടപടി സ്വീകരിക്കുക.
- പ്ലാസ്റ്റിക് വേസ്റ്റ് അടക്കമുള്ള ജൈവ മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്ലിംഗ് യൂണിറ്റിന് കൈമാറുക.
- ആരോഗ്യ മേഖലയിൽ ശുചിത്വ പ്രവർത്തനങ്ങളും രോഗ പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക.
- വിവിധ ക്ഷേമ പെൻഷനുകൾക്കുള്ള അപേക്ഷകളിന്മേൽ സമയബന്ധിതമായി തീർപ്പ് കൽപ്പിക്കുക.
ജനസൗഹൃദവും സുതാര്യവും സമയബന്ധിതവുമായ സേവനങ്ങളിലൂടെ കൂത്താളി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം