വാർത്തകൾ

വാർത്തകൾ

വാർത്ത ചിത്രം
October 1, 2026

സ്വച്ഛതാ ഹി സേവ - “കൈയ്യോട് കൈ” ക്യാമ്പയിൻ - കൂത്താളി ഗ്രാമപഞ്ചായത്ത് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. 

സ്വച്ഛതാ ഹി സേവ -കൈയോട് കൈ ക്യാമ്പയിന്റെ ഭാഗമായി കൂത്താളി ഗ്രാമപഞ്ചായത്തിൽ ക്ലീനിഗ് ഡ്രൈവ് നടത്തി. ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഉമ്മർ തണ്ടോറ ഉദ്ഘാടനം നിർവ്വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പരിധിയിലെ എക്സ് മിലിട്ടറി ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ സോൾജ്യേർസ് ക്ലബിന്റെ അംഗങ്ങളുടെ പങ്കാളിത്തം അഭിനന്ദനാർഹമായി.

കൂടുതൽ വായിക്കുക 

വാർത്ത ചിത്രം
October 1, 2026

കതിരണിയും കൂത്താളി: 15 ഏക്കർ തരിശുനിലത്ത് നെൽകൃഷിക്ക് തുടക്കം 

കൂത്താളി ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘കതിരണിയും കൂത്താളി’ പദ്ധതിയിൽ തരിശുനിലത്തെ നെൽകൃഷിക്ക് തുടക്കമായി. കണ്ണോത്ത് ഭാഗത്തെ 15 ഏക്കർ സ്ഥലത്താണ് മകരം നെൽകൃഷി ആരംഭിച്ചത്.കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ വിത്തിടൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീന അറയിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മുഖ്യപ്രഭാഷണം നടത്തി.

കൂടുതൽ വായിക്കുക 

വാർത്ത ചിത്രം
September 26, 2026

പോഷൺ മാഹ് - പോഷകാഹാര പ്രദർശനം നടത്തി  

കൂത്താളി ഗ്രാമപഞ്ചായത്തിൽ പോഷൺ മാഹ് - പോഷകാഹാര പ്രദർശനങ്ങളുടെ ഉദ്ഘാടനം ബഹു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.റഹീന അറയിൽ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഷീബ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഐസിഡിഎസ് സൂപ്പർ വൈസർ ശ്രീമതി ജലജ മേരി ജോർജ്ജ് സ്വാഗതം പറഞ്ഞു. പോഷകാഹാര പ്രദർശനത്തിൽ ഒന്നാം സമ്മാനം വിളയാട്ടുകണ്ടി അങ്കണവാടിക്ക് ലഭിച്ചു.

കൂടുതൽ വായിക്കുക