കതിരണിയും കൂത്താളി: 15 ഏക്കർ തരിശുനിലത്ത് നെൽകൃഷിക്ക് തുടക്കം
October 1, 2026
കൂത്താളി ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ‘കതിരണിയും കൂത്താളി’ പദ്ധതിയിൽ തരിശുനിലത്തെ നെൽകൃഷിക്ക് തുടക്കമായി. കണ്ണോത്ത് ഭാഗത്തെ 15 ഏക്കർ സ്ഥലത്താണ് മകരം നെൽകൃഷി ആരംഭിച്ചത്.
നാലുമാസം കൊണ്ട് വിളവെടുക്കുന്ന രീതിയിലാണ് കൃഷി ഒരുക്കിയിരിക്കുന്നത്. തുടർച്ചയായി രണ്ടാം വർഷമാണ് പ്രദേശത്ത് കതിർ കർഷക കൂട്ടായ്മ കണ്ണോത്ത് ഭാഗം ഈസ്റ്റ് പേരാമ്പ്രയുടെ നേതൃത്വത്തിൽ നെൽകൃഷി നടത്തുന്നത്. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി നെൽകൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.
കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ വിത്തിടൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീന അറയിൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മുഖ്യപ്രഭാഷണം നടത്തി.
ഇടി സത്യൻ, പി.കെ. ശ്രീധരൻ, പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു സി., രവീന്ദ്രൻ കളോത്ത്, ധന്യ രമേശൻ, ബിജു എ.സി., ബിന്ദു, രാജൻ കെ. പുതിയെടുത്ത്, മോഹൻദാസ് ഓണിയിൽ, പി.എം. രാഘവൻ, മുഹമ്മദ് പൊറായിൽ, പ്രേമദാസൻ, എം. നാരായണൻ, കെ.വി. ചന്ദ്രശേഖരൻ, ഇബ്രാഹിം മാസ്റ്റർ, കെ.എം. പുഷ്പ എന്നിവർ സംസാരിച്ചു.
കർഷകരുടെയും നാട്ടുകാരുടെയും കൂട്ടായ പങ്കാളിത്തത്തോടെയാണ് കൃഷി മുന്നോട്ടുപോകുന്നത്. വിത്തിടൽ ചടങ്ങിൽ നിരവധി കർഷകരും നാട്ടുകാരും പങ്കെടുത്തു